ബ്രഹ്മാനന്ദ ശിവയോഗി

1852 ല്  ബ്രഹ്മാനന്ദ ശിവയോഗിയുടെ പൂര്‌വാശ്രമത്തിലെ പേര് ഗോവിന്ദന്‍ കുട്ടി മേനോന് എന്നായിരുന്നു. പാലക്കാട്ടെ ആലത്തൂരില്‌ 1907-ല് അദ്ദേഹം സിദ്ധാശ്രമം സ്ഥാപിച്ചു.

നിരീശ്വര വാദിയായ അദ്ദേഹം വിഗ്രഹ ആരാധനയെ എതിര്‍ത്തു. തന്റെ ആശയങ്ങളുടെ പ്രചാരണാര്‍ഥം അദ്ദേഹം ആനന്ദമതം സ്ഥാപിച്ചു.

മദ്യ നിരോധനവും സ്ത്രീ വിദ്യാഭ്യാസവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തന്റെ പരിഷ്കൃതാശയങ്ങള്‍ വിശദമാക്കിക്കൊണ്ട് രചിച്ച കൃതികളാണ് മോക്ഷപ്രദീപവും ആനന്ദസൂത്രവും.


1929 സെപ്റ്റംബര്‍ 10ന് ശിവയോഗി സമാധിയായി .  

Comments