ഒരു വിഷയം അനേകം ചോദ്യം - 3

ഭാഷ 
1. ലോകത്തിൽ ഏറ്റവും കുടുതൽ പേർ ഒന്നാം ഭാഷയായി സംസാരിക്കുന്നത് ഏതു ഭാഷ?
2.ഏറ്റവും കുടുതൽ പേർ ഒന്നാം ഭാഷയായി സംസാരിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഭാഷ ഏത് ?
3. ലോകത്തിൽ ഏറ്റവും കുടുത്തൽ പേർ ഒന്നാം ഭാഷയായി സംസരിക്കുന്നവയിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ വരുന്ന ഭാഷകൾ ഏതൊക്കെ?
4. എത്ര ശതമാനം പേരാണ് ലോക ജനസംഖ്യയിൽ ഹിന്ദി സംസാരിക്കുന്നത് ?
5. 'പുതോണ്‍ ഗുവ'(Puthonghua ) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഭാഷ ഏത് ? 
6. ലാറ്റിൻ (Latin )ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് എവിടെയാണ്?
7. 'സ്വാഹിലി' ഏത് പ്രദേശത്തെ ഭാഷയാണ്?
8. 'കാസ്റ്റിലിയൻ ഭാഷ'(Castlian Language ) എന്നറിയപ്പെടുന്നത് ഏത് ? 
9. ഐക്യരാഷ്ട്ര സഭയിലെ (United Nation ) ഔദ്യോഗിക ഭാഷകൾ ഏതൊക്കെ?
10. ക്രില്ലിക് ലിപി (Cryllic Alphabet ) ഉപയോഗിക്കുന്ന പ്രധാന ഭാഷയേത്?  
11. ഫ്രിഷ്യൻ (Frisian ) ഭാഷ സംസാരിക്കുന്നത് ഏത് രാജ്യത്താണ്?
12. മാലദ്വീപിലെ  ഔദ്യോഗിക ഭാഷയേത്?  
13. എസ്പരാന്റോ (Esperanto ) ക്വെന്യാ ( Quenya ) എന്നിവ എന്താണ്?  
14. എസ്പരാന്റോ (Esperanto ) ഭാഷയുടെ സ്രഷ്ടാവ് ആര് ?
15. ക്വെന്യാ ( Quenya ) ഭാഷയുടെ സ്രഷ്ടാവ് ആര് ?
16. സോങ്ഖ (Dzongkha ) ഭാഷ ഏത് രാജ്യത്താണ് സംസാരിക്കുന്നത് ? 
17. ഡേബെലെ, സോത്തോ , സ്വാസി , സോഗ , സ്വാന , വേണ്ട, സുലു ഭാഷകൾ ഏത് രാജ്യത്താണ് പ്രചാരത്തിൽ ഉള്ളത്? 
18. ഇന്ന് ലോകത്ത് നിലവിലുള്ള ഒരു ഭാഷയുമായും ബന്ധം ഇല്ലാത്തതിനാൽ പഠിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയായി കരുതപ്പെടുന്ന ഭാഷ ഏത് ?
19. അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാർ പരസ്പരം അഭിസംബോധന ചെയുന്നത് ഏത്  ഭാഷയിൽ ?   
20. 'അയ്മാറ' ഭാഷ സംസാരിക്കുന്നത് എവിടെയാണ്?
21. ദാരി,പഷ്‌ത്തൂണ്‍ എന്നിവ ഏത് രാജ്യത്തെ പ്രധാന ഭാഷകൾ ആണ്? 
22. ഇന്ത്യൻ ഭരണഘടനയിലെ നൂറാം ഭേദഗതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 
23. ഇന്ത്യൻ ഭരണഘടനയിൽ എത്ര ഔദ്യോഗിക ഭാഷകൾ ഉണ്ട്? 
24.ഏറ്റവും കുടുത്തൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏത് ?
25. ഏത് ഭാഷയുടെ വകഭേദമാണ് വൂ (Wu )?
26. കൊങ്കിണി ഭാഷ സംസാരിക്കുന്നത് ഏത് സംസ്ഥാനത്താണ്?
27. ഖമർ ഭാഷ (Khmer Language )നിലവിലുള്ളത് ഏത് രാജ്യത്ത്?
28. ചൈനീസ്‌ , മലയ, തമിഴ്, ഇംഗ്ലീഷ് എന്നിവ ഔദ്യോഗികമായി ഭാഷകളായ രാജ്യമേത്?  
29. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷയേത് ?
30. നാസ്താലിക് (Nastaliq ) എന്താണ്?
31. പാക്കിസ്ഥാനിലെ ഔദ്യോഗിക ഭാഷയേത്?  
32. 'പടപ്പാളയങ്ങളിലെയും  രാജസദസ്സുകളിലെയും ഭാഷ '(Language of Camp and Court ) എന്നറിയപ്പെടുന്നത് എന്ത് ?   
33. ഹിന്ദ്‌വി, രഹ്ത്ത,ഷാജഹാനി, ഡെക്കാണി എന്നീ പേരുകൾ ഏത് ഭാഷയ്ക്കാണ് ഉള്ളത്?  
34. ഇന്ത്യയുടെ കൊഹിന്നുർ (Kohinoor of India ) എന്നറിയപ്പെട്ട ഭാഷ?
35. ഉർദു ഭാഷയുടെ പിതാവ് ആര്?

ഉത്തരങ്ങൾ 
1. മണ്ഡാരിയൻ ചൈനീസ്‌ ( 874 ദശലക്ഷം)

2. ഹിന്ദി ( 366 ദശലക്ഷം )
3. മണ്ഡാരിയൻ, ഹിന്ദി , ഇംഗ്ലീഷ്, സ്പാനിഷ്‌, ബംഗാളി, പോർച്ചുഗീസ്, റഷ്യൻ, ജാപ്പനീസ്, ജർമൻ , കൊറിയൻ  
4. 6.02 ശതമാനം 
5. മണ്ഡാരിയൻ
6. വത്തിക്കാൻ
7. ആഫ്രിക്ക (കെനിയ,ടാൻസാനിയ)
8. സ്പാനിഷ്‌ ഭാഷ 
9. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്‌, ചൈനീസ്‌, അറബിക് 
10. റഷ്യൻ 
11. നെതർലാന്ഡ് 
12. ദിവേഹി (Divehi )
13. പ്രസിദ്ധങ്ങളായ രണ്ടു കൃത്രിമ ഭാഷകൾ (Constructed Language ) 
14. എൽ.എൽ.സാമൻഹോഫ്  
15. ജെ.ആർ.ആർ.ടോൾക്കിൻ    
16. ഭുട്ടാൻ 
17. ദക്ഷിണാഫ്രിക്ക 
18. ബേസ്ക്ക് ഭാഷ ( സ്പെയിൻ, ഫ്രാൻസ്) 
19. ഇംഗ്ലീഷ് 
20. ബൊളിവിയ,പെറു 
21.അഫ്ഗാനിസ്ഥാൻ 
22. ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ മൈഥിലി ,ഡോഗ്രി , ബോഡോ , സന്താലി ഭാഷകൾ കൂട്ടി ചേർത്തു  
23. 22
24. തെലുങ്ക് 
25. ചൈനീസ്‌ മണ്ഡാരിയന്റെ 
26. ഗോവ 
27. കംബോഡിയ 
28. സിംഗ്പ്പുർ 
29. തമിഴ് 
30. ഇന്ത്യയിൽ മധ്യകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പേർഷ്യൻ ലിപി 
31. ഉർദു 
32.ഉർദു 
33.ഉർദു 
34.ഉർദു 
35. അമീർ ഖുസ്രു 

Comments