ഒരു വിഷയം അനേകം ചോദ്യം - 1

സിനിമ 
1. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
2. ലുമിയര്‌ സഹോദരന്മാര്‍ അറൈവല്‍ ഓഫ് എ ട്രെയിന്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത് എന്ന്?
3. 'ലോക സിനിമാ തലസ്ഥാനം' എന്നറിയപ്പെടുന്ന ഹോളിവുഡ് സ്ഥിതി ചെയ്യുന്നതെവിടെ?
4. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം ഏതു ?
5. പുര്‍ണമായും തദ്ദേശിയമായി നിര്‍മിച്ച ആദ്യ ഇന്ത്യന്‍ ചലച്ചിത്രം?
6. 'ഇന്ത്യന്‍ സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
7. ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം ഏത് ?
8. ഇന്ത്യയിലെ ആദ്യത്തെ കളര്‍ സിനിമ ഏത് ?
9.ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം ഏത് ?
10. ഇന്ത്യയിലെ ആദ്യത്തെ 70 mm സിനിമ ഏത് ?
11. ഇന്ത്യയിലെ ആദ്യ 3D സിനിമ ഏത് ?  
12. മലയാളത്തിലെ ആദ്യ ചലച്ചിത്രം ഏത് ?
13. 'മലയാള സിനിമയുടെ പിതാവ്' ആര്?
14. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ഏത് ?
15. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചലച്ചിത്രം ഏത് ?
16. മലയാളത്തിലെ ആദ്യ 70 mm സിനിമ ഏത് ?
17.ഇന്ത്യയിലെ പരമ്മോന്നത ചലച്ചിത്ര പുരസ്‌കാരം?
18. ആദ്യത്തെ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് ജേതാവ് ആര് ?
19. ഓസ്കാര്‍ അവാര്‍ഡ് [അക്കാദമി അവാര്‍ഡ്] തുടങ്ങിയ വര്‍ഷം ?
20. ആദ്യമായി ഓസ്കാര്‍ അവാര്‍ഡ് നേടിയ ചിത്രം ഏത് ?
21. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര ഉത്സവം ഏത് ?
22. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സ്ഥിരം വേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം?
23. മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണകമലം നേടിയ ആദ്യ മലയാള ചലച്ചിത്രം ഏത് ?
24. ദേശിയോത്ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശിയ തലത്തില്‍ നല്‍കുന്ന പുരസ്‌കാരം ഏത് ?
25. മികച്ച സംവിധായകനുള്ള ദേശിയ അവാര്‍ഡ് നേടിയ ആദ്യ മലയാളി ആര് ?
26. മികച്ച നടനുള്ള അവാര്‍ഡ് ആയ ദത്ത് അവാര്‍ഡ് ആദ്യമായി നേടിയ മലയാളി ആര്?
27. ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ഉര്‍വശി അവാര്‍ഡ് ആദ്യമായി മലയാള സിനിമയില്‍ നിന്നും നേടിയതാര്?
28. പ്രേം നസീറിന്‍റെ ശരിയായ പേര് എന്താണ്?
29. മലയാളത്തിലെ ആദ്യ കളര്‍ സിനിമ ഏത് ?
30. മലയാള സിനിമയ്ക്കുള്ള സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഏത് ?
31. മലയാള സിനിമയുടെ പ്ലാറ്റിനം ജൂബിലി (വാര്‍ഷികം) ആഘോഷിച്ചത് എന്ന് ?
32. ഇന്ത്യയില്‍ നിന്നും ആദ്യമായി ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത് ആര്‍ക്ക്?
33. ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത ചലച്ചിത്രം ഏത് ?
34.'കോളിവുഡ്' എന്നറിയപ്പെടുന്നതെന്തു ?
35. ഭാരത രത്നവും പ്രത്യേക ഓസ്കാര്‍ പുരസ്കാരവും നേടിയ ഇന്ത്യക്കാരന്‍ ആര് ?    


ഉത്തരങ്ങള്‍ 
1. അമേരിക്കക്കാരനായ ഡേവിഡ് ഗ്രിഫിത് 
2. 1895,ഡിസംബര്‍ 28ന് പാരിസില്‍ 
3. കാലിഫോര്‍ണിയയിലെ ലോസ് അന്ജസില്‍ (Los Angeles) 
4. പുണ്ഡലിക്(1931) 
5. രാജാ ഹരിശ്ചന്ദ്ര   
6. ദാദാ സാഹെബ് ഫാല്‍കെ 
7. ആലംഅര (1931) 
8. കിസാന്‍ കന്യ 
9. കാഗസ് കാ ഫൂല്‌ 
10. എറൌണ്ട് ദി വേള്‍ഡ്  
11. മൈ ഡിയര്‍ കുട്ടിചാത്തന്‍ (1984) 
12. വിഗതകുമാരന്‍ (1928)  
13. ജെ.സി.ഡാനിയേല്‍  
14. ബാലന്‍ (1938)
15.തച്ചോളി ഒതേനന്‍ 
16. പടയോട്ടം 
17. ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് 
18. ദേവികാ റാണി റോറിച് (1969) 
19. 1927- 28
20. വിങ്ങ്സ് 
21. കാന്‍സ്‌ ചലച്ചിത്ര ഉത്സവം (ഫ്രാന്‍സ് )
22. ഗോവ 
23. ചെമ്മീന്‍ 
24. നര്‍ഗീസ് ദത്ത് അവാര്‍ഡ് 
25. അടൂര്‍ ഗോപാല കൃഷ്ണന്‍ (സ്വയംവരം - 1972)
26. പി. ജെ . ആന്റണി (നിര്‍മാല്യം - 1973)
27. ശാരദ ( തുലാഭാരം - 1968)
28.അബ്ദുല്‍ ഖാദര്‍ 
29. കണ്ടം ബെച്ച കോട്ട് 
30. ജെ.സി.ഡാനിയേല്‍  പുരസ്‌കാരം 
31. 2003-ല്‍ 
32. ഭാനു അത്തയ്യ (1982,ഗാന്ധി എന്ന ചിത്രത്തിലെ വേഷ സംവിധാനത്തിന്)
33. ആദിശങ്കര 
34. തമിഴ് സിനിമാ രംഗം  
35. സത്യജിത് റേ     

Comments