ബഹുവ്രീഹി

ബഹുവ്രീഹിയില്‍ വിശേഷണവും വിശേഷ്യവും ഉണ്ടെങ്കിലും വിശേഷ്യം ആരെയാണോ (എന്തിനേയാണോ ) ഉദ്ദേശിക്കുന്നത് അയാള്‍ക്ക് (അതിനാണ്) പ്രാധാന്യം . അന്യപദ പ്രാധാന്യമാണ് ഈ സമാസം . 
ഉദാ : നഗ്നപാദന്‌ 
ഈ പദം വിഗ്രഹിച്ചാല്‍ 'നഗ്നമായ പാടത്തോട് കൂടിയവന്‍ ' എന്ന് കിട്ടും . 'നഗ്നത 'യ്ക്കോ പാദത്തിനോ അല്ല , അതുള്ളയാള്‍ക്കാണ് പ്രാധാന്യം . 

മധുരമൊഴി :- മധുരമായ മൊഴിയുള്ള ആള്‍ (വസ്തു)
പീതാംബരന്‌ :- പീതമായ അംബരത്തോട് കൂടിയവന്‍ (ശ്രീ കൃഷ്ണന്‍)
മീനാക്ഷി :- മീനെ പ്പോലുള്ള അക്ഷിയോടു കൂടിയവള്‍ (സുന്ദരി എന്നര്‍ത്ഥം)

ബഹുവ്രീഹിയില്‍ പൂര്‌വോത്തരപദങ്ങള്‍ ഉപമാനോപമേയങ്ങളായി വരാറുണ്ട് . ഇത് മുന്ന് തരത്തിലുണ്ട് . 

-->
1. ഉപമാഗര്‍ഭം
ഇതില്‍ പോലെ എന്നര്‍ത്ഥമുള്ള , സാദൃശ്യം കാട്ടുന്ന ഒരു മധ്യമ പദം (നടുവില്‍) കാണാം 
ഉദാ : ചന്ദ്രസമാനമുഖി 

2. ഉപമാലുപ്തം
ഇതില്‍ ഈ മധ്യമപദം ലോപിച്ചു പോയിരിക്കും 
ഉദാ : നളിനലോചന 

3. ഉപമാനലുപ്തം
ഉപമാനമാകേണ്ട പദം ലോപിച്ചു പോയ സമാസമാണ് ഇത് . 
ഉദാ : മാന്‍കണ്ണി 
' മാന്‍ പോലുള്ള കണ്ണുള്ളവള്‍ ' എന്നല്ല ഇതിനര്‍ത്ഥം . മാനിന്റെ കണ്ണു പോലുള്ള കണ്ണുള്ളവള്‍ എന്നാണ് . 'കണ്ണ് ' എന്ന പദം (ഉപമാനം) ലോപിച്ചിരിക്കുന്നു.                   

Comments