തിരുവനന്തപുരം - 2


Neyyar Dam
തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും വലിയ നദി 88 കിലോമീറ്റര്‍ നീളമുള്ള വാമനപുരം പുഴയാണ്. 68 കിലോമീറ്റര്‍ നീളമുള്ള കരമനയാറും 56 കിലോമീറ്റര്‍ നീളമുള്ള നെയ്യാറും ജില്ലയിലെ പല പ്രദേശങ്ങളെയും ജലസമൃദ്ധം ആക്കുന്നു.27 കിലോമീറ്റര്‍ നീളമുള്ള മാമം പുഴയും 17  കിലോമീറ്റര്‍ നീളമുള്ള അയിരൂര്‌ പുഴയും ജില്ലയിലുണ്ട്‌.........././... അഗസ്ത്യകൂട മലനിരയിലെ ചെമുഞ്ചിമൊട്ട മലയില്‍ നിന്നാണ് വാമനപുരം പുഴയുടെ ഉത്ഭവം. ആറ്റിങ്ങലാര് എന്നും പേരുണ്ട്. പോന്മുടിയാര് , ചിറ്റാര് , കിളിമാനൂര്‍ പുഴ തുടങ്ങിയ നദികള്‍ വാമനപുരമാറില്‍ ചീരുന്നുണ്ട്. പാലോടിനടുത്തുള്ള മീന്മുട്ടി വെള്ളച്ചാട്ടം ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.ചിറയന്‍ കീഴുവച്ച് അഞ്ചുതെങ്ങ് കായലില്‍ പതിക്കുന്നു.         


കേരളത്തിലെ തെക്കേ അട്ടത്തുകൂടി ഒഴുകുന്ന നെയ്യാറിന്റെ തുടക്കം  അഗസ്ത്യകൂട മലനിരയില്‍ നിന്നും തന്നെയാണ്. ജലസേചനത്തിനായി നിര്‍മിച്ചിരിക്കുന്ന നെയ്യാര്‍ ഡാം ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഈ നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്നു. പുവ്വാര്‍ എന്ന സ്ഥലത്ത് വച്ച് നെയ്യാര്‍ അറബിക്കടലില്‍ പതിക്കുന്നു.

-->

അഗസ്ത്യകൂടത്തില്‍ നിന്നും ഉത്ഭവിക്കുന്ന കരമനയാറ് തിരുവനന്തപുരം നഗരത്തില്‍ ശുദ്ധജലം എത്തിക്കുന്നതിന് സഹായിക്കുന്ന നദിയാണ് . അരുവിക്കര ഡാമില്‍ നിന്നാണ് നഗരത്തിലേക്ക് ആവശ്യമായ ജലം എത്തിക്കുന്നത്. പേപ്പാറ ഡാമും ഈ നദിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. 1996 മുതല്‍ ഇവിടെ നിന്നും വൈദ്യുതിയും ഉത്പാദിപ്പിക്കുന്നു. തിരുവനന്തപുരം നഗരത്തിന്‍റെ  തെക്ക് ഭഗത്തുകൂടി ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. 

പന്തലക്കോട് മലയില്‍ നിന്നും ഒഴുകിയെത്തുന്ന മാമം പുഴ അഞ്ചു തെങ്ങ് കായലിലാണ് പതിക്കുന്നത് .  നാവായിക്കുളത്ത് നിന്നും ഉത്ഭവിക്കുന്ന അയിരൂര്‌ പുഴ ഇടവാ  കായലിലാണ് പതിക്കുന്നത്.

Comments