ചാവറ കുര്യാക്കോസ് ഏലിയാസ്‌ - 1

ജാതിയും മതവും ജന്മിത്വവും കേരള സമൂഹത്തെ അന്ധകാരത്തിലേക്ക് നയിച്ചു .വൈദേശികധിപത്യമാകട്ടെ നമ്മുടെ സാംസ്‌കാരിക മുല്യങ്ങളേയും രാഷ്ട്രിയ സാമ്പത്തിക സ്വാതന്ത്ര്യത്തെയും അട്ടിമറിച്ചു. ഈ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ സ്വന്തം ജീവിതം കൊണ്ട് പടപൊരുതിയവര്‍, ഭാഷയുടെ വളര്‍ച്ചയ്ക്കായി സര്‍വതും സമര്‍പ്പിച്ചവര്‍  പി.എസ് .സി പരീക്ഷകള്‍ക്ക് ഉള്ള സിലബസ്സില്‍ ഉള്പെടുത്തിയിരിക്കുന്ന  Renaissance in Kerala യില്‍പെടുന്ന സാമുഹ്യ പരിഷ്കര്തക്കളെ  കുറിച്ചുള്ള ലേഖന പരമ്പര  പംക്തി ആരംഭിക്കുന്നു. ഈ പംക്തി  7 ദിവസം കൂടുമ്പോള്‍ പ്രസിദ്ധികരിക്കപ്പെടും  . വായനക്കാരുടെ അഭിപ്രായങ്ങള്‍ അറിയിക്കണേ.... ആദ്യമായി ചാവറ കുര്യാക്കോസ് ഏലിയാസ്‌ അച്ചനെ കുറിച്ചുള്ള വിവരങ്ങള്‍ 

കാലത്തിനു മുന്‍പ് നടന്ന നവോത്ഥാന നായകനായി വിശേഷിക്കപ്പെട്ടിട്ടുള്ള ചാവറ കുര്യാക്കോസ് ഏലിയാസ്‌ അച്ചന്‍ ചലനാത്മകമായ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണ്. വിദ്യാഭ്യാസവും പുസ്തക പ്രസാധനവും ഉള്‍പ്പെടെയുള്ള മഹനീയമായ കര്‍മങ്ങളിലുടെ കേരള നവോത്ഥാനത്തിന് മഹനീയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു.

ചാവറയച്ചന്‍ 1805 ഫെബ്രുവരി 10 നു കുട്ടനാട്ടിലെ കൈനക്കരയില്‍ ജനിച്ചു. പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പള്ളിപ്പുറം സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി . അക്കാലത്ത് മാതാപിതാക്കളും ഏക സഹോദരനും മരിച്ചു. വൈദിക പഠനം അവസാനിപ്പിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. 1829-ല്‍ പൗരോഹത്യം  സ്വീകരിച്ച ചാവറയച്ചന്‍ കുറേക്കാലം ചേന്നങ്കരിയിലും പുളിങ്കുന്നത്തും താമസിച്ചു.

1831 മെയ്‌ ഒന്നിന് ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭക്ക് പാലയ്ക്കല്‍ തോമാ മല്‍പാന്‍റെയും പോരൂക്കര തോമാ മല്‍പാന്‍റെയും സഹായത്തോടെ ചാവറയച്ചന്‍ മാന്നാനത്ത്‌ തുടക്കമിട്ടു. ഇതാണ് പില്‍ക്കാലത്ത് സി.എം.എസ് സഭയായി രൂപാന്തരപ്പെട്ടത്. 1855 മുതല്‍ ചാവറയച്ചന്‍ സഭയുടെ പ്രിയോര്‍ ജനറലായി . 1861-ല്‍ വികാരി ജനറലായി. പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും (1865) അങ്ങനെ ചെയ്യാത്ത പള്ളികളെ പള്ളിമുടക്ക് കല്‍പ്പിക്കുകയും ചെയ്തതിലൂടെ കേരളത്തില്‍ കത്തോലിക്കാ സഭയുടെ  പള്ളിക്കൂട വിദ്യാഭ്യാസം അദ്ദേഹം സമാരംഭിച്ചു.

കേരളത്തിലെ ക്രിസ്ത്യന്‍ സഭയെ പാശ്ചാത്യ മാതൃകയിലുള്ള സഭയായി മാറ്റിയപ്പോള്‍ നൂറ്റാണ്ടുകളായി കാത്തു സുക്ഷിച്ച ഭാരതീയ ക്രൈസ്തവ പാരമ്പര്യത്തിന്‍റെ തനിമയും വ്യക്തിത്വവും തുടരണമെന്ന് ചാവറയച്ചന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി മാന്നാനത്തും (1833)  വാഴക്കുന്നതും(1866) എല്‍ത്തുരുത്തിലും (1868) പുളിങ്കുന്നിലും(1872) ചാവറയച്ചന്‍ സെമിനാരികള്‍ സ്ഥാപിച്ചു.

തുടരും....        

Comments