തത്പുരുഷന്‍


ദ്വിഗു സമാസം 
ഇതും തത്പുരുഷന്‍ തന്നെ.വിശേഷണം സംഖ്യാവാചികമായത് ദ്വിഗു .

 • മുപ്പാര് :- മുന്നു പാരും 
 • നവരസങ്ങള്‍ :- ഒമ്പത് രസങ്ങള്‍ 
 • പഞ്ചഗവ്യം :- അഞ്ചു 'ഗവ്യ'ങ്ങള്‍ 
രൂപകസമാസം 
പദം രുപകാലന്ക്ഗാരത്തില്‍ ആണെങ്കില്‍ രുപകസമാസം. വിഗ്രഹിക്കുമ്പോള്‍ 'ആകുന്ന'എന്ന് വരുന്നുണ്ടോ എന്ന് നോക്കുക.

 • പാദപത്മം :- പാദമാകുന്ന പത്മം 
 • സംസാരസാഗരം :- സംസാരമാകുന്ന സാഗരം 
 • അടിമലര്‍ :- അടിയാകുന്ന മലര്‍ 
 • മുഖകമലം :- മുഖമാകുന്ന കമലം 
 മാധ്യമപദലോപി 
പിരിച്ചു പറയുന്ന സമയത്ത് നടുക്ക് വ്യക്തമായും ഒരു പദം വരും. ഈ മധ്യപദം ലോപിച്ചാണ് സമാസം ഉണ്ടാകുക.

 • മഴക്കോട്ട് :- മഴ തടുക്കാനുള്ള കോട്ട് 
 • കുഞ്ഞുടുപ്പ്‌  :- കുഞ്ഞിന് ധരിക്കാനുള്ള ഉടുപ്പ് 
 • ശവപ്പറമ്പ് :- ശവം അടക്കുന്ന പറമ്പ് 
 • തീവണ്ടി :- തീയാല്‍ ഓടുന്ന വണ്ടി 
ഉപമിത സമാസം 
ഇതില്‍ അലങ്കാരം ഉപമയായിരിക്കും . അലങ്കാരം വ്യക്തമായി അറിയുന്നില്ലെങ്കില്‍ വേണ്ട,ഇതും തത്പുരുഷന്‍ തന്നെ.
 • പാല്പുന്ജിരി :- പാല് പോലുള്ള പുഞ്ചിരി 
 • ച്ന്ദ്രാനനം :- ചന്ദ്രനെപ്പോലുള്ള ആനനം -->

Comments