പൂര്‍ണ പ്രയോജനം കിട്ടാന്‍ പെന്‍ഷന്‍ പ്രായം 60 ആകണം - മന്ത്രി മാണി

തിരുവനന്തപുരം: സമരം ചെയ്ത ദിവസങ്ങളിലെയും അതിനോട് ചേര്‍ന്നുവന്ന അവധി ദിവസങ്ങളിലെയും ശമ്പളം സമരക്കാര്‍ക്ക് നഷ്ടമാകുമെന്ന് ധനമന്ത്രി കെ.എം.മാണി വ്യക്തമാക്കി. സമരം ചെയ്ത ദിവസങ്ങളില്‍ ഡയസ്‌നോണ്‍ ബാധകമാണ്. അതിനോട് ചേര്‍ന്നുവന്ന അവധി ദിവസങ്ങളിലെ ശമ്പളം നല്‍കുമോയെന്ന് ചോദിച്ചപ്പോള്‍ അങ്ങനെചെയ്താല്‍ ഡയസ്‌നോണ്‍ പ്രഹസനമാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുള്ള കൂടുതല്‍ പ്രയോജനം വിരമിക്കല്‍ പ്രായം 60 വയസ്സാക്കിയാല്‍ ലഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ ഉള്ള സംസ്ഥാനങ്ങളില്‍ വിരമിക്കല്‍ പ്രായം 60 വയസ്സാണ്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ യുവജന സംഘടനകളെ വിശ്വാസത്തിലെടുത്തേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല- മന്ത്രി വ്യക്തമാക്കി. 

മുഴുവന്‍ വാര്‍ത്ത‍ വായിക്കുക 

പി.എസ.സി ഹെല്‍പര്‍ മുന്‍പ് പ്രസിദ്ധികരിച്ച പോസ്റ്റ്‌ (പങ്കാളിത്ത പെന്‍ഷനും വിരമിക്കല്‍ പ്രായവും) വായിക്കു...

Comments