തിരുവനന്തപുരം - 1


നിലവില്‍ വന്നത് : - 1949 ജൂലായ്‌ 1
ജില്ലാ ആസ്ഥാനം :- തിരുവനന്തപുരം
വിസ്തിര്‌നം :- 2,192 ചതു .കിലൂമീറ്റര്‍

തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ല കേരളത്തിന്റെ തെക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ഉത്തര അക്ഷാംശം 8'17 നും 8'54നും പുര്‌വരേഖാംശം 76'41 നും 77'17നും ഇടയ്ക്ക് സ്ഥാനം. തെക്കും കിഴക്കും യഥാക്രമം തമിഴ്‌നാട്ടിലെ കന്യാകുമാരി തിരുനല്‍വേലി ജില്ലകളും വടക്ക് കൊല്ലം ജില്ലയും പടിഞ്ഞാറു അറബിക്കടലുമാണ്‌ അതിര്‍ത്തികള്‍ . 

ജില്ലയുടെ പേരിനു നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധമുണ്ട്. അനന്തശായിയായ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയാണ് പ്രാചീനമായ ഈ ക്ഷേത്രത്തില്‍ ഉള്ളത്. അനന്തപത്മനാഭന്റെ നഗരം എന്നത് ബഹുമാനസുചകമായി 'തിരു' അനന്തന്റെ പുരം എന്ന് പറഞ്ഞു വന്നതാണ്‌ തിരുവനന്തപുരമായതെന്നു ഭാഷാ ചരിത്രകാരന്മാരുടെ അഭിപ്രായം.
-->

തിരുവനന്തപുരം നഗരത്തിനും പരിസര പ്രദേശങ്ങള്‍ക്കും അതിപുരാതനമായ ചരിത്രമുണ്ട്.പത്താം നൂറ്റാണ്ടിന്റെ ആരംഭം വരെ ആയ് രാജാക്കന്മാരായിരുന്നു ഇവിടുത്തെ ഭരണാധികാരികള്‍ .ആയ് വംശത്തിന്റെ പതനത്തിനു ശേഷം വേണാട്ടു രാജാക്കന്മാര്‍ക്കായി മേല്‍ക്കോയ്മ . ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലയിലെ പ്രദേശങ്ങള്‍ പിന്നീടു കേരളത്തിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിന്റെ ഭാഗമായി. 1745 മുതല്‍ 1949 വരെ  തിരുവിതാംകൂറിന്റെയും 1949 മുതല്‍ 1956 വരെ തിരു-കൊച്ചിയുടേയും തലസ്ഥാനമായിരുന്നു തിരുവനന്തപുരം. തുടര്‍ന്ന് ഇത് കേരളത്തിന്റെയും തലസ്ഥാനമായി.

കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 5.64 ശതമാനം പ്രദേശങ്ങളാണ് തിരുവനന്തപുരം ജില്ലയ്ക്കുള്ളത്. വലിപ്പത്തിന്റെ കാര്യത്തില്‍ 11 അം സ്ഥാനമേ ഉള്ളു.
തുടരും....
വായനക്കാരുടെ അഭിപ്രായം അറിയിക്കണേ....

Comments