പങ്കാളിത്ത പെന്‍ഷനും വിരമിക്കല്‍ പ്രായവും

നിശ്ചിത പെന്‍ഷനുപകരം പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ജീവനക്കാര്‍ക്കോ സംസ്ഥാനത്തിനോ ഗുണകരമാകില്ല. അതുകൊണ്ടുതന്നെ ശക്തമായി എതിര്‍ക്കപ്പെടണം. പെന്‍ഷന് വേണ്ടതുക ജീവനക്കാര്‍ അവരുടെ ശമ്പളത്തില്‍നിന്ന് മാറ്റിവയ്ക്കുന്നതാണ് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ മര്‍മം. 
നാലുലക്ഷ്യമാണ് അതുകൊണ്ട് സര്‍ക്കാര്‍ ഉന്നമിടുന്നത്.
 1. പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍നിന്ന് ഒഴിവാകുക.
2. പെന്‍ഷന്‍തുക ചൂതാട്ടവിപണിയിലേക്ക് വഴിതിരിച്ചുവിടുക.
3. ലോകത്തിലെ വന്‍കിട പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇന്ത്യന്‍ പെന്‍ഷന്‍ വിപണിയില്‍ നിക്ഷേപസാധ്യതയൊരുക്കുക. 
4. പുതിയ പദ്ധതിയുടെ മറവില്‍ പെന്‍ഷന്‍പ്രായം 10anipt6a.gif60 10anipt6a.gif ആയി ഉയര്‍ത്തുക.വിദേശ പെന്‍ഷന്‍ഫണ്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് ജീവനക്കാരന്‍ അയാളുടെ 10anipt4a.gifസേവനകാലയളവില്‍ പ്രതിമാസശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം പെന്‍ഷന്‍ഫണ്ടില്‍നിക്ഷേപിക്കണം.
തുല്യസംഖ്യ സര്‍ക്കാരും നിക്ഷേപിക്കും. ഈ  10anipt4a.gif തുക 60 വയസ്സിനുമുമ്പ് പിന്‍വലിക്കാന്‍ പാടില്ല. നിക്ഷേപത്തുകയുടെ 50 ശതമാനം പെന്‍ഷന്‍ഫണ്ട് കൈകാര്യംചെയ്യാന്‍ ചുമതലപ്പെട്ട പെന്‍ഷന്‍ഫണ്ട് മാനേജര്‍ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കും. ഓഹരിമൂല്യം ഉയര്‍ന്നാല്‍ ലാഭം കിട്ടും. ഇടിഞ്ഞാല്‍ നഷ്ടം ജീവനക്കാര്‍ സഹിക്കണം. ഓഹരിക്കമ്പോളം വന്‍തകര്‍ച്ചയെ നേരിട്ടാല്‍, നിക്ഷേപത്തുകതന്നെ നഷ്ടമാകും. ചൂതാട്ടരീതിയാണിത്.

10anipt4a.gif60 വയസ്സില്‍ പിരിയുമ്പോള്‍ അടച്ച തുകയില്‍ 40 ശതമാനം പ്രതിമാസം നിശ്ചിതവരുമാനം നേടിത്തരുന്ന ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസിയില്‍ നിക്ഷേപിക്കണം. പ്രസ്തുത വരുമാനമായിരിക്കും പെന്‍ഷന്‍. 60 ശതമാനം പിന്‍വലിക്കാം. ഓഹരി നിക്ഷേപസംഖ്യകുറച്ചതിന്റെ 60 ശതമാനമാണ് പിന്‍വലിക്കാന്‍ കഴിയുക9anipt1a.gif60 വയസ്സിനുമുമ്പേ വിരമിക്കുകയാണെങ്കില്‍ 20 ശതമാനമേ പിന്‍വലിക്കാവൂ.9anipt1a.gifജനറല്‍ പ്രോവിഡന്റ് ഫണ്ട് നിര്‍ത്തലാക്കും. പ്രാരംഭത്തില്‍, പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കായിരിക്കും പുതിയ പെന്‍ഷന്‍പദ്ധതി ബാധകം. എന്നാല്‍, ഓരോ വര്‍ഷവും സര്‍ക്കാര്‍ജോലി കിട്ടുന്നവരുടെ എണ്ണം പരിമിതമായതുകൊണ്ട് കാര്യമായ മിച്ചം സര്‍ക്കാരിനു ലഭിക്കില്ല.

പെന്‍ഷകാര്‍ കൂടുതല്‍ വര്‍ഷം ജീവിച്ചിരിക്കുന്നു എന്ന ആക്ഷേപം, ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ മനുഷ്യത്വരഹിതമായ പ്രസ്താവനയാണ്. ആയുര്‍ദൈര്‍ഘ്യം സമൂഹം കൈവരിച്ച പുരോഗതിയുടെ അളവുകോലായാണ് ഏത് പരിഷ്കൃത സമൂഹവും വിലയിരുത്തുന്നത്. ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹ്യസുരക്ഷാമേഖലകളില്‍ കേരളം കൈവരിച്ചനേട്ടങ്ങളുടെ ആകെത്തുകയാണത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം കൈവരിച്ച സംസ്ഥാനമാണ് കേരളം.

2006ലെ സര്‍വേപ്രകാരം, 74 വയസ്സാണ് കേരളീയന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം. (78.5 വര്‍ഷമാണ് അമേരിക്കക്കാരന്റേത്). ഏറ്റവും കുറവ് മധ്യപ്രദേശിലാണ് 58 വയസ്സ്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കൃതവിഭാഗങ്ങളിലൊന്നാണ് പെന്‍ഷന്‍കാര്‍. സമൂഹം പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കേണ്ടവരാണ് അവര്‍. സേവനകാലത്തെ അധ്വാനത്തിന്റെ മാറ്റിവയ്ക്കപ്പെട്ട വേതനമായി വേണം പെന്‍ഷനെ പരിഗണിക്കാന്‍. 3anipt6a.gifഅതതുമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകയാണ് ഭൂരിപക്ഷത്തിന്റെയും ഏക കുടുംബവരുമാനമാര്‍ഗം. പണക്കാര്‍ വല്ലപ്പോഴും ബാങ്കില്‍ പോയി വന്‍തുക കൈമാറുമ്പോള്‍, ഓരോ മാസവും ഒന്നാം തീയതിതന്നെ പെന്‍ഷന്‍ ട്രഷറിക്കുമുന്നില്‍ കാണപ്പെടുന്ന നീണ്ട ക്യൂ സമ്പന്നതയുടെയല്ല ദാരിദ്ര്യത്തിന്റെയും പരാധീനതയുടെയും സൂചനകളാണ്. പെന്‍ഷന്‍ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്ന നിമിഷം ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പതിക്കും. പെന്‍ഷന്‍ ചെലവ് സമ്പദ് വ്യവസ്ഥയുടെ ചലനാത്മകതയ്ക്ക് ആക്കം കൂട്ടുന്ന വസ്തുത വിസ്മരിച്ചുകൂടാ.
ഈ ലേഖനത്തിന്റെ പുരണ രൂപം ഇവിടെ വായിക്കാം പങ്കാളിത്ത പെന്‍ഷന്‍; സര്‍ക്കാര്‍ 

ജോലിയുടെ ആകര്‍ഷണം കുറയും 1anipt1a.gif


പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതോടെ സര്‍ക്കാര്‍ ജോലിക്കുള്ള ആകര്‍ഷണം കുറയാന്‍ സാധ്യത. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍നിന്നുള്ള അനുഭവങ്ങള്‍ ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സര്‍ക്കാര്‍ ജോലിക്കുള്ള മുഖ്യ ആകര്‍ഷണംപെന്‍ഷനും കുടുംബ പെന്‍ഷനും അത് നല്‍കുന്ന സുരക്ഷിതത്വവുമാണ്. ഇക്കാരണത്താല്‍ നൂറു കണക്കിനാളുകളാണ് വലിയ ശമ്പളം കിട്ടിക്കൊണ്ടിരുന്ന സ്വകാര്യ കമ്പനികളിലെ ജോലികള്‍ രാജിവച്ച് ചെറിയ തസ്തികകളില്‍പ്പോലും ജോലി ചെയ്യാന്‍ തയ്യാറായത്. ടെക്‌നോ പാര്‍ക്ക്, വന്‍കിട ഐ.ടി. കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കിങ് മേഖലകള്‍ എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തിയവര്‍ ലക്ഷം കവിയുമെന്നാണ് സര്‍ക്കാരിന്റെ അനൗദ്യോഗിക കണക്ക് . ഇനി ഇത്തരം ഒഴുക്കുണ്ടാകില്ലെന്നാണ് ഈ രംഗത്തെ അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. 

ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെ സേവനംപോലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിലൂടെ ലഭ്യമല്ലാതെയായേക്കും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍കാരെന്നും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരെന്നും രണ്ടുതരം ജീവനക്കാരുണ്ടാകും. ഒരുവിഭാഗം പെന്‍ഷനുവേണ്ടി പണം അടയ്ക്കുമ്പോള്‍ രണ്ടാമത്തെ വിഭാഗം സര്‍ക്കാരിന്റെ സ്വന്തം ജീവനക്കാരെന്ന വ്യാഖ്യാനം ഉണ്ടാകും. ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരന്റെപെന്‍ഷന്‍ നിജപ്പെടുത്തുന്നത് അക്കൗണ്ടന്‍റ് ജനറലാണ്. ഇനി അത് പി.എഫ്.ആര്‍.ഡി. അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്വകാര്യ ഇന്‍ഷുറന്‍സ്‌കമ്പനികളോ ബഹുരാഷ്ട്ര കമ്പനികളോ ആയിരിക്കും. പങ്കാളിത്ത പെന്‍ഷന്‍ പരിധിയില്‍ സര്‍ക്കാരില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. മാത്രമല്ല പങ്കാളിത്ത പെന്‍ഷന്‍ നല്‍കുന്ന അതോറിറ്റിക്ക് സര്‍ക്കാര്‍ നിയന്ത്രണം കുറവായതിനാല്‍ എല്ലാവര്‍ക്കും ഏകീകൃതമായി ഇത് നടപ്പിലാക്കാനാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിരമിക്കുമ്പോള്‍ സര്‍വ്വീസ് കാലയളവിനനുസരിച്ച് നിശ്ചിത തുകയാകും കിട്ടുക. പക്ഷേ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാകുമ്പോള്‍ അതിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ അന്തരമുണ്ടാകും. സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ തുകയാകും മറുവിഭാഗത്തിന് ലഭിക്കുക.

കുടുംബ പെന്‍ഷന്‍ പൂര്‍ണമായി ഇല്ലാതാകും. പെന്‍ഷന്‍കാരന്‍ ഇല്ലാതാകുന്നതോടെ അദ്ദേഹത്തെ ആശ്രയിച്ചുകഴിഞ്ഞവരും നിരാലംബരാകുമെന്ന ആശങ്കയുണ്ട്. പങ്കാളിത്ത പെന്‍ഷനുവേണ്ടി അടയ്ക്കുന്നപണം സര്‍ക്കാരിന്റെ സംരക്ഷണത്തിലല്ലാതെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൈയിലാകും എത്തുക. അവര്‍ക്കിത് ഓഹരിക്കമ്പോളത്തിലോ, ഷെയര്‍ മാര്‍ക്കറ്റിലോ നിക്ഷേപിക്കാം. ജീവനക്കാരുടെയും അധ്യാപകരുടെയും പ്രോവിഡന്‍റ് ഫണ്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ സ്വന്തം ഫണ്ടായാണ് സൂക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ ഏകദേശം 18000 കോടിയിലധികം രൂപ ജീവനക്കാരടെ പ്രോവിഡന്‍റ് ഫണ്ടായി സര്‍ക്കാരിന്റെ പക്കലുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ സര്‍ക്കാരിന് ഈ തുക വിനിയോഗിക്കാനാകില്ലെന്നു മാത്രമല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പലിശയ്ക്ക് വന്‍തോതില്‍ പണം കണ്ടെത്തേണ്ടതായി വരുകയും ചെയ്യം

പങ്കാളിത്ത പെന്‍ഷനെ കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തു...


FREE E-Mail Alert
Register to Free SMS Alert

Comments