THIS WEEK G.K May 31- June 6


മേയ് 31
 • മികച്ച പ്രഫഷനല്‍ നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത, തിരുവനന്തപുരം അക്ഷരകലയുടെ ‘മതിലേരിക്കന്നി’ക്കു ലഭിച്ചു. മനോജ് നാരായണനാണ് മികച്ച സംവിധായകന്‍. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം  മരട് ജോസഫിന് ലഭിച്ചു. വിജയന്‍ മലാപ്പറമ്പ് മികച്ച നടനും ഉഷ ചന്ദ്രബാബു മികച്ച നടിക്കുമുള്ള അവാര്‍ഡുകള്‍ നേടി.
 • മികച്ച കവിതാ  ഗ്രന്ഥത്തിനുള്ള 2011ലെ ഉള്ളൂര്‍ അവാര്‍ഡ് കെ.ജി. ശങ്കരപ്പിള്ളയുടെ  ‘കെ.ജി.എസ്. കവിതകള്‍’ക്കും  മഹാകവി ഉള്ളൂരിനെക്കുറിച്ച ഗവേഷണം/പഠനം എന്നിവക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ക്കും ലഭിച്ചു.
ജൂണ്‍ 1
 • ഉത്തരേന്ത്യയിലെ സവര്‍ണ ഭൂവുടമകളുടെ സ്വകാര്യ സായുധസേനയായ രണ്‍വീര്‍സേനയുടെ തലവന്‍ ബ്രഹ്മേശ്വര്‍ സിങ്ങി( 70)നെ  അജ്ഞാതര്‍ വെടിവെച്ചുകൊന്നു.
ജൂണ്‍ 3
 • നൈജീരിയയിലെ ലാഗോസില്‍ യാത്രാവിമാനം തകര്‍ന്ന് 193 പേര്‍ മരിച്ചു.
 • അണ്ണാഹസാരെയും യോഗ ഗുരു ബാബാ രാംദേവും ന്യൂദല്‍ഹിയില്‍ അഴിമതിക്കെതിരെ സംയുക്ത ഉപവാസം നടത്തി.
ജൂണ്‍ 4
 • ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
 • വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാം വര്‍ഷത്തെ പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു.
ജൂണ്‍ 5
 • സംസ്ഥാന പൊലീസില്‍ ഐ.ജി ടോമിന്‍ ജെ. തച്ചങ്കരി, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. ശ്രീജിത്, അടുത്തിടെ സര്‍വീസില്‍നിന്നു വിരമിച്ച ഡി.ജി.പി എസ്. പുലികേശി, ഉണ്ണിത്താന്‍ വധശ്രമ കേസിലെ പ്രതി എം. സന്തോഷ് നായര്‍ തുടങ്ങിയ ഉന്നതരുള്‍പ്പെടെ 605 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈകോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 6
 • ശുക്രന്‍ കറുത്തപൊട്ടായി സൂര്യനെ ‘സ്പര്‍ശിച്ചു’കടന്നുപോകുന്ന അത്യപൂര്‍വ കാഴ്ചയായ ശുക്രസംതരണം കേരളത്തിലും ദൃശ്യമായി.
 • സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി  എം.എം. മണിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി.
 • ആഭ്യന്തരകലഹത്താല്‍ കലുഷിതമായ സിറിയയില്‍ കൃഷിമന്ത്രി റിയാദ് ഹിജാബിനെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് നിയമിച്ചു.

Subscribe to Kerala PSC - Helper by Email
കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments