THIS WEEK G.K June 8 - 14


ജൂണ്‍  8
 • ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ ഭാര്യ ഡിംപിള്‍ യാദവ് കനൗജ് ലോക്സഭാമണ്ഡലത്തില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
 • ബി.ജെ.പി നേതാവ് സഞ്ജയ് ജോഷി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു.
ജൂണ്‍  9
 • കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു.
 • പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ കെ.എസ്.ആര്‍. ദാസ്(70) അന്തരിച്ചു.
 • ന്യൂട്രിനോകള്‍ക്ക് പ്രകാശത്തേക്കാള്‍ വേഗതയുണ്ടെന്നു സ്ഥാപിച്ച ഗ്രാന്‍ സെസൊ ലബോറട്ടറി വാദംതിരുത്തി, ഏറ്റവും വേഗത പ്രകാശത്തിനുതന്നെയെന്നു സമ്മതിച്ചു.
 • ഫ്രഞ്ച് ഓപണ്‍ വനിതാ കിരീടം മരിയാ ഷറപോവക്ക്.
ജൂണ്‍  10
 • മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായി വി.എസ്. സമ്പത്ത് ചുമതലയേറ്റു.
ജൂണ്‍  11
 • വിവാദ സ്വാമി നിത്യാനന്ദക്കെതിരെ കര്‍ണാടക പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
 • ബ്രിട്ടീഷ് നടന്‍ ജെയിംസ് കോര്‍ഡന് മികച്ച നടനുള്ള ടോണി പുരസ്കാരം ലഭിച്ചു.തിയറ്റര്‍ കലകള്‍ക്കു നല്‍കുന്ന മികച്ച അമേരിക്കന്‍ പുരസ്കാരമാണ് ടോണി.
 • ഫ്രഞ്ച് ഓപണ്‍ പുരുഷ കിരീടം റാഫേല്‍ നദാലിന്.
ജൂണ്‍  11
 • എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ വധകേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് ചോദ്യം ചെയ്തു.
 • ഗാന്ധി ഫൗണ്ടേഷന്‍െറ അന്താരാഷ്ട്ര സമാധാന അവാര്‍ഡുകള്‍ക്ക് ഇന്ത്യന്‍ മനുഷ്യാവകാശപ്രവര്‍ത്തകരായ ഡോ. ബിനായക് സെന്നും ബുലു ഇമാമും അര്‍ഹരായി.
 • ഈ വര്‍ഷത്തെ സോള്‍ സമാധാന പുരസ്കാരത്തിന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അര്‍ഹനായി. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വികസ്വരരാഷ്ട്രങ്ങളിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും   പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ജനാധിപത്യവത്കരണത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
 • ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് പാശ്ചാത്യപുരസ്കാരത്തിന് ശ്രീലങ്കന്‍ നോവലിസ്റ്റ് ശേഹന്‍ കരുണതിലകയും ന്യൂസിലന്‍ഡുകാരി എമ്മ മാര്‍ട്ടിനും അര്‍ഹരായി. കരുണതിലകയുടെ ‘ചൈനമാന്‍: ദ  ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു’ എന്ന നോവലും എമ്മയുടെ ‘റ്റൂ ഗേള്‍സ് ഇന്‍ എ ബോട്ടു’മാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.
 • യൂറോപ്യന്‍ സാമ്പത്തികപ്രതിസന്ധികാരണം നൊബേല്‍ പുരസ്കാരത്തുക  അഞ്ചിലൊന്നായി വെട്ടിച്ചുരുക്കാന്‍ സ്വീഡിഷ് അക്കാദമി തിരുമാനിച്ചു.
ജൂണ്‍  13
 • പ്രശസ്ത ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍ (84) അന്തരിച്ചു. കല്‍വന്ത് ഗോത്രത്തിലെ സംഗീതകുടുംബത്തില്‍, രാജസ്ഥാനിലെ ലുണ ഗ്രാമത്തില്‍ 1927ല്‍ ജനനം. 1935ല്‍ ഫസില്‍ക്കാ ബംഗ്ളായില്‍ സഹോദരനൊപ്പം ആദ്യ സംഗീത പരിപാടി. വിഭജനാനന്തര കാലത്ത് കുടുംബം പാകിസ്താനിലേക്ക് താമസംമാറി. 1957ല്‍ റേഡിയോ പാകിസ്താനില്‍ ആദ്യ സംഗീതപരിപാടി അവതരിപ്പിച്ചത് വഴിത്തിരിവായി. 2010ല്‍ പുറത്തിറങ്ങിയ ‘സര്‍ഹാദെയ്ന്‍’ എന്ന ആല്‍ബത്തില്‍ ലതാ മങ്കേഷ്കറിനൊപ്പം ‘തേരാ മില്‍ന’ എന്ന യുഗ്മഗാനം പാടി. ഇന്ത്യയില്‍ അവസാനം സംഗീത പരിപാടിക്കത്തെിയത് 2000ത്തില്‍. ഇന്ത്യയില്‍ സൈഗാള്‍ അവാര്‍ഡും നേപ്പാളില്‍ ഗോര്‍ഖ ദക്ഷിണ ബാഹു അവാര്‍ഡും  പാകിസ്താനില്‍ തമാഗെ ഇംതിയാസ്, ഹിലാലെ ഇംതിയാസ് തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചു.
 • മുന്‍ തുനീഷ്യന്‍  ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍അലിയെ കൊലപാതകത്തിന് പ്രേരണ നല്‍കിയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക്  20 വര്‍ഷം തടവിന് ശിക്ഷിച്ചു.
ജൂണ്‍  14
 • ടി.പി. ചന്ദ്രശേഖരന്‍ വധ കേസില്‍ പിടികിട്ടാപുള്ളി കൊടി സുനിയെ പൊലീസ് പിടികൂടി.
 • ഏഷ്യന്‍ ഗെയിംസിലുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സര വേദികളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ‘വനിതാ’ അത്ലറ്റ് പിങ്കി പ്രമാണിക് പുരുഷനെന്ന് തെളിഞ്ഞു.
 • ഈജിപ്ത് സുപ്രീംകോടതി പാര്‍ലമെന്‍റ്  പിരിച്ചുവിട്ടു.

Subscribe to Kerala PSC - Helper by Email
കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments