THIS WEEK G.K June 30 - July 4


ജൂണ്‍  30
 • ഇനി മുതല്‍ മാര്‍ച്ച് 20 ലോക സന്തോഷദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.
 • ബാലസാഹിത്യ മേഖലയില്‍ സമഗ്ര സംഭാവനക്കുള്ള സി.ജി. ശാന്തകുമാര്‍ പുരസ്കാരം പ്രമുഖ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന്. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
ജൂലൈ 1
 • ഈജിപ്തില്‍  മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി പുതിയ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു.
 • ആന്ധ്രപ്രദേശിന്‍െറ പുതിയ ചീഫ് സെക്രട്ടറിയായി മലയാളിയായ മിനി മാത്യു ചുമതലയേറ്റു.
 • ബ്രിട്ടനില്‍ താമസിക്കുന്ന പ്രശസ്ത ഹിന്ദി എഴുത്തുകാരന്‍ ഡോ. ഗൗതം സച്ദേവ് (75) നിര്യാതനായി.
 • ഐ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിലേതടക്കം ഒത്തുകളിയും കള്ളപ്പണവും സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ മധ്യപ്രദേശ് പേസ് ബൗളര്‍ ടി.പി. സുധീന്ദ്ര, ശലഭ് ശ്രീവാസ്തവ, മോനിഷ് മിശ്ര, അമിത് യാദവ്, അഭിനവ് ബാലി എന്നിവര്‍ക്ക് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തി.
 • ഫ്രാന്‍സ് ഫുട്ബാള്‍ ടീം കോച്ച് ലോറന്‍റ് ബ്ളാങ്ക് സ്ഥാനമൊഴിഞ്ഞു.
ജൂലൈ 2
 • സ്പെയിന്‍ തുടര്‍ച്ചയായ രണ്ടാം തവണയും യൂറോകപ്പ് നേടി. യൂറോകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതിക്കൊപ്പം പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ തുടരെ മൂന്നു തവണ കിരീടം നേടുന്ന ആദ്യടീമെന്ന വിശേഷണവും സ്പെയിന്‍ സ്വന്തമാക്കി.
 • മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ. മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു.
 • മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസ്ഹാക് ഷമീര്‍ (96) അന്തരിച്ചു.
 • സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ജനീവയില്‍ ചേര്‍ന്ന വന്‍ശക്തി രാജ്യങ്ങളുടെ സമ്മേളനം പരാജയപ്പട്ടു.
 • അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം ടൈയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ ടീമുകള്‍ സംയുക്ത വിജയികളായി.
ജൂലൈ 3
 • കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
ജൂലൈ 4
 • പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന, ദൈവകണം എന്നറിയപ്പെടുന്ന ഹിഗ്സ് ബോസാണ്‍ എന്ന സബ് ആറ്റോമിക കണികയുടെ സാന്നിധ്യം ഏറക്കുറെ സ്ഥിരീകരിച്ചതായി സ്വിറ്റ്സര്‍ലന്‍ഡിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ളിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു.
 • കാര്‍ഗില്‍ യോദ്ധാക്കളുടെ പേരില്‍ നിര്‍മിക്കുകയും രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ കൈയടക്കുകയും ചെയ്ത ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ അടക്കം 13 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
 • അഫ്ഗാനിലേക്കുള്ള നാറ്റോസേനയുടെ ചരക്കുപാതകള്‍ പാകിസ്താന്‍  വീണ്ടും തുറന്നു.
 • ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖ ബഹുമതിയായ കെയിന്‍ അവാര്‍ഡിന് നൈജീരിയന്‍ നോവലിസ്റ്റ് റോതിമി ബാബതുണ്ടെ അര്‍ഹനായി. രണ്ടാം ലോകയുദ്ധത്തില്‍ ബര്‍മയില്‍ സേവനം ചെയ്ത നൈജീരിയന്‍ സൈനികരുടെ കഥപറയുന്ന ‘ബോംബേസ് റിപ്പബ്ളിക്’ എന്ന നോവലിനാണ് 10,000 പൗണ്ട് സമ്മാനത്തുകയുള്ള ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചത്.

Subscribe to Kerala PSC - Helper by Email
കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments