THIS WEEK G.K June 15 - 21


ജൂണ്‍  15
 • ധനമന്ത്രി പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ യു.പി.എ നേതൃയോഗം തീരുമാനിച്ചു.
 • നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ് 6334 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിച്ചു.
 • വിഖ്യാത ഫ്രഞ്ച് ചിന്തകന്‍ റജാ ഗരോഡി(98) അന്തരിച്ചു.
ജൂണ്‍  16
 • സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന നായിഫ് ബിന്‍ അബ്ദുല്‍ അസീസ് (78) അന്തരിച്ചു.
 • മൂന്ന് സഞ്ചാരികളുമായി ചൈനയുടെ ഷെന്‍ഷു-9 ബഹിരാകാശ പേടകം  വിജയകരമായി വിക്ഷേപിച്ചു.
 • മ്യാന്മറിലെ ജനാധിപത്യപ്രക്ഷോഭ നായിക ഓങ്സാന്‍ സൂചി, 21 വര്‍ഷംമുമ്പ് പ്രഖ്യാപിച്ച നൊബേല്‍ പുരസ്കാരം  ഓസ്ലോയിലെ പ്രൗഢഗംഭീര ചടങ്ങില്‍ ഏറ്റുവാങ്ങി.
 • യാഗ്ര വെള്ളച്ചാട്ടത്തിനുമീതെ 1800 അടി ദൈര്‍ഘ്യമുള്ള ഉരുക്കുകയറില്‍ നടന്ന് അമേരിക്കന്‍ സാഹസികന്‍ നിക് വാലെന്‍ഡെ ചരിത്രംകുറിച്ചു. ഈ നേട്ടം നേടുന്ന ആദ്യ വ്യക്തിയാണ് വാലെന്‍ഡെ.
ജൂണ്‍  17
 • മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാര്‍ഥന്‍ കാട്ടുങ്ങല്‍ (68) നിര്യാതനായി.  
 • ഇന്ത്യയുടെ സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് കിരീടം മൂന്നാം തവണയും സ്വന്തമാക്കി.
ജൂണ്‍  18
 • രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാനില്ളെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം.
 • മുതിര്‍ന്ന സി.ഐ.ടി.യു നേതാവും സി.പി.എമ്മിന്‍െറ രാജ്യസഭാംഗവുമായിരുന്ന ദീപാങ്കര്‍ മുഖര്‍ജി (70)  അന്തരിച്ചു.
 • അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് (76) സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി നിയമിതനായി.
 • ഇംഗ്ളീഷ് ആഭ്യന്തരക്രിക്കറ്റിലെ സജീവസാന്നിധ്യമായ യുവബാറ്റ്സ്മാന്‍ ടോം മേനാര്‍ഡ് (23) ട്രെയിനിടിച്ച് മരിച്ചു.
ജൂണ്‍  19
 • പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കി. കോടതിയലക്ഷ്യകേസില്‍  ശിക്ഷിക്കപ്പെട്ട ഗീലാനിക്ക് പ്രധാനമന്ത്രിയായും പാര്‍ലമെന്‍റംഗമായും തുടരാന്‍ യോഗ്യതയില്ളെന്ന് ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ ചൗധരി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധിച്ചത്.
 • സ്വര്‍ണവില വീണ്ടുമുയര്‍ന്ന് പവന്് 22,360 രൂപ എന്ന പുതിയ റെക്കോഡ്സ്ഥാപിച്ചു.
 • മെക്സിക്കോയിലെ ലോസ് കബോസില്‍ ജി-20 ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പ്രഭാഷണം നടത്തി. പ്രതിസന്ധി നേരിടുന്ന യൂറോസോണിന് സുരക്ഷാകവചം ഏര്‍പ്പെടുത്താന്‍ ഐ.എം.എഫിന് 10 ബില്യന്‍ ഡോളറിന്‍െറ സഹായവും വാഗ്ദാനം ചെയ്തു.
 • കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കേസില്‍ പണം വാങ്ങി പ്രതിയായ കര്‍ണാടക മുന്‍മന്ത്രിക്ക് ജാമ്യമനുവദിച്ച കേസില്‍ സസ്പെന്‍ഷനിലായ സി.ബി.ഐ ജഡ്ജി തല്ലൂരി പട്ടാഭിരാമ റാവുവിനെ അഴിമതിവിരുദ്ധ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
ജൂണ്‍  20
 • മുന്‍ ലോക്സഭാ സ്പീക്കറും പ്രമുഖ എന്‍.സി.പി നേതാവുമായ പി.എ. സാങ്മ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു.
 • ഇന്ത്യയിലെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജനും ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ) മുന്‍ ഡയറക്ടറുമായ ഡോ. ബാലു ശങ്കരന്‍ (86) അന്തരിച്ചു.
 • പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് കെ. രാജഗോപാല്‍ (73) അന്തരിച്ചു.
 • മലയാളത്തിന് ശ്രേഷ്ഠഭാഷാ (ക്ളാസിക്കല്‍) പദവി നല്‍കാനാകില്ളെന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമിതി വിധിച്ചു.
ജൂണ്‍  21
 • മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ വന്‍ അഗ്നിബാധയില്‍ മൂന്നു മരണം. 14 പേര്‍ക്ക് പൊള്ളലേറ്റു.
 • ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) സ്ഥാപക ഡയറക്ടര്‍ ജനറല്‍ രാധാ വിനോദ് രാജു (62) അന്തരിച്ചു.
 • മധ്യപ്രദേശിലെ ബേട്ടൂല്‍ ഗ്രാമത്തില്‍ ഒട്ടിയ കരളും ഇരുഹൃദയങ്ങള്‍ക്ക് പൊതു  സ്തരവുമായി 13 മാസങ്ങള്‍ക്കുമുമ്പ് പിറന്നുവീണ സയാമീസ് ഇരട്ടകളായ ആരാധനയെയും സ്തുതിയെയും 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പഥാര്‍ മിഷനറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി വേര്‍പെടുത്തി.
 • അഞ്ച് ഒളിമ്പിക്സുകളുടെ ഒൗദ്യോഗിക ചിത്രകാരനായിരുന്ന ലിറോയ് നീമാന്‍ (91) അന്തരിച്ചു.
 • അഫ്ഗാനില്‍നിന്നും ഇറാനില്‍നിന്നുമുള്ള അഭയാര്‍ഥികളുമായി ആസ്ട്രേലിയയിലേക്ക് വരുകയായിരുന്ന  ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു.

Subscribe to Kerala PSC - Helper by Email
കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments