Olympics - 3

ഒലിവില  സമ്മാനം (Olive leaf)
ഒലിവില കൊണ്ടുള്ള ഒരു കിരീടമായിരുന്നു  പ്രചീന ഒളിമ്പിക്സില്‍ മത്സര വിജയികള്‍ക്ക് ലഭിച്ചിരുന്ന ഏക സമ്മാനം. ഇതിനു പുറമേ , വിജയത്തിന്റെ സ്മാരകമായി ഒളിമ്പിയയില്‍ സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ ജേതാക്കള്‍ക്ക് അനുവാദവും നല്‍കിയിരുന്നു. ഒളിമ്പിക്സ് ജേതാവ് എന്ന പദവിയുള്ളവര്‍  ജന്മനാടിന്റെ പ്രത്യേക ആദരവിന് പാത്രമായി .
ഒളിമ്പിയന്‍ പ്രദേശമായ ഈലിസില്‍  നിന്നുള്ളവരാണ് ഒളിമ്പിക്സിലെ വിധികര്‍ത്താക്കള്‍ . ഈലിയന്മാര്‍  സത്യസന്ധരും ധാര്‍മിഷ്ടരും ആണെന്നുള്ള വിശ്വാസം ആയിരുന്നു അതിനു കാരണം.

മത്സരാര്തികള്‍
ആദ്യകാലത്തെ ഒളിമ്പിക്സില്‍ ഗ്രീക്കുകാര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. ലോകത്തിന്റെ ഏതു ഭാഗത്ത്‌ നിന്നായാലും ഗ്രീക്കുകാര്‍ കടല്‍ മാര്‍ഗം ഒളിമ്പിയില്‍ എത്തുമായിരുന്നു. പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരുന്നു. പ്രാചീന ഒളിമ്പിക്സില്‍ പങ്കെടുക്കാനോ മത്സരങ്ങള്‍ കാണാനോ അനുവാദം ഉണ്ടായിരുന്നില്ല.
തുടരും....
Subscribe to Kerala PSC - Helper by Email
കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments