Olympic - 2

നമ്മുക്ക് ജീവിക്കാനായി ഒരേയൊരു ലോകമേയുള്ളൂ . ഒരു ലോകത്തിനു ഒരു സ്വപ്നം. ആ സന്ദേശം പകരുന്ന ഒരേയൊരു കായിക മാമങ്കമേ ലോകത്തുള്ളൂ, അതാണ് ഒളിമ്പിക്സ് അസാധ്യമായത് എന്നൊന്നില്ല എന്ന് ആവര്തിച്ചവര്തിച്ചു തെളിയിക്കുന്ന വേദിയാണ് ഒളിമ്പിക്സ്. പുതിയ റെക്കോര്ടുകള്‍  ,പുതിയ നേട്ടങ്ങള്‍, വലിയ നേട്ടങ്ങള്‍, കുടുതല്‍ വലിയ നേട്ടങ്ങള്‍ അങ്ങനെ വിജയക്കൊടുമുടിയുടെ ഉയരം ഓരോ ഒളിമ്പിക്സ് കഴിയുന്തോറും ഉയരുന്നു. മനുഷ്യന്‍ എന്ന ചെറിയ ജീവി എത്ര വലിയ ജീവിയാണ് എന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണ് ഒളിമ്പിക്സ് മാമാങ്കം.
ഒളിമ്പിക്സ് മഹാത്മ്യം 
ലോകത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കായിക മാമാങ്കം.നിറത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും വേര്‍തിരിവില്ലാതെ കായിക മത്സരങ്ങള്‍ക്ക് വേണ്ടി മാത്രം ലോകം ഒരു പ്രദേശത്ത് സംഗമിക്കുന്ന അപൂര്‍വത. പാറി പാവനമായ ഒരു സങ്കല്പത്തിന്റെ പ്രതികമാണ് ഒളിമ്പിക്സ്. പുരാതന ഒളിമ്പിയില്‍ ഉത്ഭവിച്ച ഈ വിശ്വ കായികമേള സഹസ്രാബ്ദങ്ങള്‍ പിന്നിട്ടു ലണ്ടനില്‍ എത്തി നില്‍ക്കുന്നു.
2012 ജൂലൈ 27 മുതല്‍ അഗുസ്റ്റ് 12 വരെയാണ് ലണ്ടനില്‍ (LONDON OLYMPICS 2012) ഈ കയികമാമാന്ഗം നടക്കുന്നത്.

ഒളിമ്പിക്സ് ചരിത്രം (Olympic History)
പ്രാചിന ഒളിമ്പിക്സ് (Ancient Olympic Game)


പുരാതന ഗ്ഗ്രീസാണ്  ഒളിമ്പിക്സിനു ജന്മം ഏകിയത് . ഗ്രീസിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നായ ഒളിമ്പിയില്‍ ഗ്രീക്ക് ദേവന്മാരെ ആരാധിക്കാന്‍ വഴിപാടായി മത്സര ഓട്ടങ്ങള്‍ നടത്തിയിരുന്നു. അത് ആവര്‍ത്തിച്ചു വന്നതോടെ ഇത് ഒരു അനുഷ്ടാന മേളയായി മാറി.
ബി.സി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടന്നതെന്ന് കരുതപ്പെടുന്നു.ഒളിമ്പിയ(Olympia) താഴ്വരയില്‍ നടന്ന ആ ഒളിമ്പിക്സില്‍ 'stade race ' എന്ന പേരില്‍ അറിയപ്പെടുന്ന മത്സര ഓട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു. 180 മീറ്റര്‍ ദുരമുള്ള ഒളിമ്പിയയിലെ സ്റ്റേഡിയം ചുറ്റി ആദ്യം ഓടിയെത്തുന്ന ആളായിരുന്നു ജേതാവ്. ഇലീസുകാരനായ കൊരിബാസ് ആയിരുന്നു ആദ്യ വിജയിയായി കണക്കാക്കുന്നത്.
തുടരും..... 
Subscribe to Kerala PSC - Helper by Email
കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments