ആധുനിക ഒളിമ്പിക്സ്

റോമ ചക്രവര്‍ത്തിയായ തിയോഡോസിയുസ് ഗെയിംസ് നിരോധിച്ചു നുറ്റാണ്ട് കഴിഞ്ഞ ശേഷമാണു ഒളിമ്പിക്സ് ഉയിര്‍ത്തു എഴുന്നേല്‍ക്കുന്നത്‌ . 1870 കളില്‍ ജര്‍മന്‍ പുരാവസ്തു ഗവേക്ഷകര്‍ ഗ്രീസിലെ ഒളിമ്പിയയില്‍ നടത്തിയ ഉത്ഖനനമാണ്  ആധുനിക ഒളിമ്പിക്സിനു പ്രേരണ ആയതു.ഭുകമ്പവും പ്രളയവും മൂലം മുടിപ്പോയ ഒളിമ്പിയയില്‍ ഖനനം നടത്തിയപ്പോള്‍ ഒളിവില കിരീടം വച്ച ഒളിമ്പിക് ജേതാക്കളുടെ ശില്പങ്ങളും ലഭിച്ചു.
കുംബെര്ടിന്റെ സ്വപ്നം   
ഒളിമ്ബിയയുടെ പ്രചീനതയിലും ഒളിമ്പിക് ആശയങ്ങളിലും ആകൃഷ്ടനായ പിയറി.ഡി.കുംബെര്ട്ടിന്‍ (Pierre.D.Coubertin )എന്ന ഫ്രഞ്ച്(French) പ്രഭുവാണ് ഒളിമ്പിക്സിന്റെ ഉയിര്‍ത്തു എഴുന്നേല്പ്പിനു നിമിത്തമായത്.
1894 ജൂണ് 23 നു പാരീസിലെ സോര്‍ ബോണ്‍ ഗ്രാന്റ് ഹാളില്‍ ലോകത്തിലെ എല്ലാ പ്രധാന സ്പോര്‍ട്സ് സംഘടനാ നേതാക്കളുടെയും സംയുക്ത യോഗം സംഘടിപ്പിക്കുന്നതില്‍ കുംബെര്ട്ടിന്‍ മുന്‍കൈ എടുത്തു. പ്രാചീന ഒളിംപിക്സിന്റെ ആശയങ്ങള്‍ പിന്തുടരുന്ന, ലോകത്തിനു മുഴുവന്‍ മത്സരിക്കാവുന്ന ഒരു കായിക മേള എന്നതായിരുന്നു കുംബര്ടിന്റെ  സ്വപ്നം.നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഓരോ രാജ്യത്ത് വച്ച് ഗെയിംസ് നടത്തണം എന്ന  ആശയവും കുംബെര്ടിന്റെ  ആയിരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ യാദാര്‍ത്ഥ്യം അക്കിക്കൊണ്ട് 1896 ഏപ്രില്‍ 6 നു ഏതന്‍സിലെ മാര്‍ബിള്‍ സ്റ്റെഡിയം അയ 'പന്നതി നയ്ക്കോ' യില്‍ ആധുനിക ഒളിമ്പിക്സിനു തുടക്കം കുറിച്ചു .
കുംബര്ട്ടിനെ ആധുനിക ഒളിംപിക്സിന്റെ പിതാവ് ആയി പിന്കാലത്ത് വാഴ്ത്തപ്പെടുകയും ചെയ്തു.
തുടരും...    
അടുത്ത പോസ്റ്റ്‌: ആധുനിക ഒളിമ്പിക്സ് ഒറ്റനോട്ടത്തില്‍  
Subscribe to Kerala PSC - Helper by Email
കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments