Indian Railway Job

ഇന്ത്യന്‍ റെയില്‍വേയില്‍ വിവിധ തസ്തികകളിലായി ടെക്‌നീഷ്യന്‍മാരുടെ 12,042 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിമുക്തഭടര്‍ക്കായി സംവരണംചെയ്ത 1,114 ഒഴിവുകളുമുണ്ട്. 

വിവിധ റെയില്‍വേ റിക്രൂട്ടിങ് ബോര്‍ഡുകള്‍ക്ക് കീഴിലായിട്ടാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ആര്‍.ആര്‍.ബി. ക്കു കീഴിലായി 118 ഒഴിവുകളുണ്ട്. ടെക്‌നീഷ്യന്‍ സിഗ്‌നല്‍ ഗ്രേഡ്-കക, ടെലികോം മെയിന്റെയ്‌നര്‍ ഗ്രേഡ്-കകക, ടെക്‌നീഷ്യന്‍ ഗ്രേഡ്-കകക(ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഡീസല്‍ ഇലക്ട്രിക്കല്‍ ഫിറ്റര്‍, ഇലക്ട്രിക് ഫിറ്റര്‍, അമച്വര്‍ വൈന്‍ഡര്‍, സ്വിച്ച് ബോര്‍ഡ് അറ്റന്‍ഡന്റ്, കംപ്രസര്‍ ഡ്രൈവര്‍, ക്രെയിന്‍ ഡ്രൈവര്‍, ലൈന്‍മാന്‍, ഡീസല്‍ മെക്കാനിക്, ഡ്രൈവര്‍, ഫിറ്റര്‍, സാരംഗ് ഫിറ്റര്‍, ഫിറ്റര്‍ ഓപ്പറേറ്റര്‍ മെക്കാനിക്, ബ്രിഡ്ജ് ഇറക്ടര്‍, ബ്രിഡ്ജ് സാരംഗ്, പൈപ്പ്‌ലൈന്‍ ഫിറ്റര്‍, ബ്ലോക് ആന്‍ഡ് എസ്.ടി വര്‍ക്‌ഷോപ്പ്, ഫിറ്റര്‍ ഇന്റര്‍ലോക്കിങ്, ഫിറ്റര്‍ സിവില്‍, സ്റ്റേഷനറി പ്ലാന്റ് ഓപ്പറേറ്റര്‍ മെക്കാനിക്, സി ആന്‍ഡ് ടി സ്മിത്ത്, സി ആന്‍ഡ് ഡബ്ല്യു മെക്കാനിക്, മില്‍റൈറ്റ് മെക്കാനിക്, ഡ്രില്ലര്‍, റിവെറ്റര്‍, ട്രാക്ക് മെഷീന്‍, ഷെല്‍, കാര്‍പ്പെന്റര്‍, ഓപ്പറേറ്റര്‍ കം ഡ്രൈവര്‍, പ്ലംബര്‍ ഫിറ്റര്‍, പമ്പ് ഓപ്പറേറ്റര്‍, ടര്‍ണര്‍, റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍ കണ്ടീഷനര്‍, റഫ്രിജറേഷന്‍ മെക്കാനിക്, പെയിന്റര്‍, ബ്ലാക്‌സ്മിത്ത്, മെയ്‌സണ്‍, ബില്‍ഡിങ് കണ്‍സ്ട്രക്ടര്‍, ലറ്റര്‍ കം അലൈനര്‍, ഹാമര്‍മാന്‍, പോളിഷര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ട്രിമ്മര്‍, മോള്‍ഡര്‍, കോര്‍മേക്കര്‍, മെല്‍റ്റര്‍, ഫര്‍ണസ്മാന്‍, ഓഫ്‌സെറ്റ് പ്രിന്റിങ്, കമ്പോസിങ്, ബൈന്‍ഡിങ്) എന്നീ തസ്തികകളിലായാണ് ഒഴിവുള്ളത്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലായ് 16. 
Date of Closing & Time:16.07.2012 up to 17.30 hrs. (05.30 PM)


വെബ്: www.rrbthiruvananthapuram.net


3en01a.gifDOWNLOAD THE NOTIFICATION HERE 3en04b.gif




Subscribe to KERALA P.S.C by Email ##########കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments